mehandi new

കടലിൽ മിന്നൽ പരിശോധന – അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ഫൈബർ വള്ളം പിടിച്ചെടുത്ത് പിഴ ചുമത്തി

fairy tale

ചേറ്റുവ:  ട്രോളിങ് നിരോധന നിയമങ്ങൾ ലംഘിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രഷൻ ഉള്ള യാനത്തിനതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് അധികൃതര്‍. പരമ്പരാഗത മത്സ്യതൊഴിലാളികളും, ഹാർബറിലെ വിവിധ ട്രേഡ്  യൂണിയൻ തൊഴിലാളികളും നൽകിയ പരാതിയിൽ അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോളിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഹാർബറിലും അഴിമുഖത്തും നടത്തിയ പരിശോധനയിൽ കേന്ദ്ര-സംസ്ഥാന മൺസൂൺ കാല മത്സ്യ ബന്ധന നിയമങ്ങൾ ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന തമിഴ്നാട് കന്യകുമാരി ജില്ലയിൽ കുളച്ചൽ വില്ലേജിൽ വള്ളവിള സ്വദേശി സഹായലിബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലിറ ജോ ഫൈബർവഞ്ചി അണ് പിടിച്ചെടുത്തുത്.

planet fashion

പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിര്‍ദ്ദേശം ല്‍കിയിരുന്നു. ത്രിശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് തമിഴ്നാട് കന്യാകുമാരി ഭാഗത്ത് നിന്ന് വന്ന ഫൈബർ വഞ്ചി ചേറ്റുവയിൽ പിടിച്ചെടുത്തത്.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ എം എഫ് ആർ ആക്ട് 1980) പ്രകാരം  മത്സ്യ ബന്ധന നിരോധന നിയമങ്ങൾ ലംഘിച്ചതിനും, ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനും, സ്രാങ്കിന് നിയമാനുസൃതം ലൈസൻസ് ഇല്ലാത്തതിനും കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്‌തു. 

പ്രത്യേക പരിശോധന സംഘത്തിൽ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ വി എം ഷൈബു, ഇ ആർ ഷിനിൽ കുമാർ, വി എൻ പ്രശാന്ത് കുമാർ എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്ക്യൂ ഗാർഡ്മാരായ പ്രമോദ്, ഷഫീക്ക്, സ്രാങ്ക് റസ്സാക്ക്, എൻജിൻ ഡ്രൈവർ റഷീദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ട്രോളിങ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകൾ, വഞ്ചികൾ, വള്ളങ്ങൾ എന്നിവ ജില്ലയുടെ തീരത്ത് മീൻപിടിക്കാനോ, മീൻ ഇറക്കാനോ പാടില്ല എന്ന നിയമം പാലിക്കാത്തതിനാണ് ഫിഷറീസ് വകുപ്പ് നിയമനടപടികൾ എടുത്തത്. നിയമലംഘനം നടത്തിയതിന് വഞ്ചി ഉടമയ്ക്കെതിരെ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോർട്ട് സമർപ്പിക്കും.  പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു. ഇന്നലെ രാത്രി പിടികൂടിയ കസ്റ്റഡിയിൽ എടുത്ത ഫൈബർ വള്ളത്തിന്റെ നടപടികൾ ഇന്നാണ് പൂർത്തിയാക്കിയത്. പിടിച്ചെടുത്ത ഫൈബർ വഞ്ചിയിലെ മത്സ്യലേലം ചെയ്ത് ലഭിച്ച 9700/- രൂപ ട്രഷറിയിൽ ഒടുക്കി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.