ചാവക്കാട് : യു.പി., ഹൈസ്‌കൂള്‍ തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ചാവക്കാട് നഗരസഭ മധ്യവേനലവധിക്കാലത്ത് ദ്വിദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിത്രരചന, കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യമേഖലകളില്‍ താത്പര്യമുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ്.
ചാവക്കാട് നഗരസഭാ പരിധിയിലെ താമസക്കാരായ വിദ്യാര്‍ഥികള്‍ക്കും നഗരസഭാ പരിധിയിലെ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്കും പങ്കെടുക്കാം. ‘കലാഗ്രാമം’ എന്ന പേരിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മണത്തല ഗവ. സ്‌കൂളിലാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ മാര്‍ച്ച് 15-നകം സ്‌കൂളിലെ പ്രധാനാധ്യാപികയുടെ പക്കല്‍ പേരുനല്‍കണം.