ചാവക്കാട്: ദേശീയപാത ടിപ്പുസുൽത്താൻ റോട്ടിൽ മണത്തല കാണംകോട്ട് സ്‌കൂളിനടുത്തു ഓട്ടോറിക്ഷക്കു പിന്നിൽ മിനിലോറി ഇടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു. അകലാട് സ്വദേശികളായ ഓട്ടോ ഡ്രൈവർ പുതുവീട്ടിൽ ഷറഫുദ്ധീൻ (28), അഞ്ചിങ്ങൽ റുബീന (24), അഞ്ചിങ്ങൽ ജസ്‌ലീന(21), തേച്ചൻപ്പുരക്കൽ സുൽഫത്ത് (39), തേച്ചൻപ്പുരക്കൽ ഫാസില (15) എന്നിവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു