mehandi new

ആനക്കഥകളിലെ നായകന് ഗജകേസരികളുടെ സ്നേഹപ്രണാമം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ആനകഥകളിലെ നിത്യഹരിത നായകന്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ഗജവൃന്ദം സ്‌നേഹപ്രണാമം നടത്തി. ആയിരങ്ങളുടെ സാനിദ്ധ്യത്തില്‍ നിറഞ്ഞ് കത്തുന്ന ദീപത്തെ സാക്ഷിയാക്കിയാക്കിയായിരുന്നു അനുസ്മരണം. നാല് പതിറ്റാണ്ട് മുന്‍പ് ഏകാദശി പുലര്‍വേളയില്‍ മോക്ഷപദം നേടിയ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ അനുസ്മരണ ചടങ്ങില്‍ സാക്ഷിയാകാന്‍ വിദേശിയരടക്കം ആയിരങ്ങളാണ് എത്തിയിരുന്നത്. കേശവന്റെ പിന്‍തലമുറക്കാരായ ആനകള്‍ ഘോഷയാത്രയായെത്തിയാണ് പ്രണാമമര്‍പ്പിച്ചത്. തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഊട്ടിനു ശേഷം ആരംഭിച്ച ഘോഷയാത്ര പാര്‍ത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നിലെത്തി. ആനകള്‍ ഓരോന്നായി ഗുരുവായൂരപ്പനെ വണങ്ങി ക്ഷേത്രവും രുദ്രതീര്‍ത്ഥക്കുളവും പ്രദക്ഷിണം നടത്തി തെക്കേനടയില്‍ അണിനിരന്നു. ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ കേശവന്റെയും കൊമ്പന്‍ ബലറാം ഗുരുവായൂരപ്പന്റെയും ഛായാചിത്രം വഹിച്ച് ഘോഷയാത്രക്ക് പ്രൗഡിയേകി. ലക്ഷണമൊത്ത കൊമ്പന്‍മാരായ വലിയ കേശവന്‍, ഇന്ദ്രസെന്‍ തുടങ്ങീ 16 ആനകള്‍ പുറകില്‍ അണിനിരന്നു. കാഴ്ചക്കാരില്‍ വിസ്മയമുണര്‍ത്തുന്ന ഗജഘോഷയാത്രക്ക് തവില്‍നാദസ്വരവും അകമ്പടിസേവിച്ചിരുന്നു. ഘോഷയാത്ര തെക്കേനടയിലെത്തിയതോടെ ആനകള്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിലുള്ള കേശവ പ്രതിമക്കു മുന്നില്‍ അണിനിരന്നു. പത്മനാഭന്‍ കേശവപ്രതിമക്കരികിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരകുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശീധരന്‍, ഭരണസമിതി അംഗങ്ങളായ അഡ്വ എ സുരേശന്‍, കെ കുഞ്ഞുണ്ണി എന്നിവരും ആരാധാകരും കേശവപ്രതിമയില്‍ പുഷ്പാപര്‍ച്ചന നടത്തി. വികാര നിര്‍ഭരമായ ഈ രംഗത്തിന് സാക്ഷികളാവാന്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിലും മറ്റുമായി ആളുകള്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. തുടര്‍ന്ന് പത്മനാഭന് അവില്, മലര്‍, പഴം, ശര്‍ക്കര എന്നിവയും ചടങ്ങില്‍ പങ്കെടുത്ത മറ്റു ആനകള്‍ക്ക് വിഭവസമൃദ്ധമായ ഊട്ടും നല്‍കി. എസി പി. പി എ ശിവദാസന്‍, ടെമ്പിള്‍ സി ഐ എന്‍. രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.