എം എ റഹ്മാൻ സേട്ടു

എം എ റഹ്മാൻ സേട്ടു

ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, നാട്ടിക മണപ്പുറത്തെ പ്രശസ്ത സാമൂഹിക സാംസ്ക്കാരിക കലാരംഗത്തെ സജീവ സാനിധ്യവും പത്ര പ്രവർത്തകനും, മെസേജ് പബ്ലിക്കേഷൻ സ്ഥാപകനുമായ എം.എ റഹിമാൻ സേഠിന്റെ നിര്യാണത്തിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി.
ചേറ്റുവ എം.ഇ.എസ് സെന്ററിൽ ചേർന്ന അനുശോചന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എൻ ജോതി ലാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഇർഷാദ് കെ.ചേറ്റുവ, കെ.വി അശോകൻ, ഏങ്ങണ്ടിയൂർ കർഷക സഹകരണ ബാങ്ക് പ്രസിഡന്റ് എം. എ ഹാരിസ് ബാബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, സി.പി.എം കുണ്ടല്ലിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ആർ രാജേഷ്, മുസ്ലീം ലീഗ് ജീലാ കൗൺസിൽ മെമ്പർ വി.പി അബ്ദുൽ ലത്തീഫ് ഹാജി, സി.പി.ഐ ലോക്കൽ സെക്രട്ടറി സുദർശൻ, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് ടി.എസ് നിസാമുദ്ധീൻ, ചേറ്റുവ ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ് എം.സ് അബ്ദുറഹിമാൻ ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി എൻ.കെ.ശങ്കരൻ കുട്ടി, പി.എം മഖ്സൂദ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : എം.എ റഹിമാൻ സേഠിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചേറ്റുവയിൽ ചേർന്ന യോഗത്തിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എൻ ജോതി ലാൽ പ്രസംഗിക്കുന്നു.