മഹർജാൻ ചാവക്കാട് 2024 നാളെ ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് പാർക്കിൽ
ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “മഹർജാൻ ചാവക്കാട് 2024” എന്ന പ്രോഗ്രാം നാളെ (ശനിയാഴ്ച) ചാവക്കാട് ജുമൈറ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് ന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു എൻ ഇൻറർനാഷണൽ വാട്ടർ സസ്റ്റയ്നിറ്റി അവാർഡ് വിന്നർ, കേരള സ്റ്റേറ്റ് അണ്ടർ ഗ്രൗണ്ട് വാട്ടർ ബോർഡ് മെമ്പറും ശോണി മിത്ര അവാർഡ് ജേതാവുമായ വർഗീസ് തരകൻ ഉദ്ഘാടനം ചെയ്യും. ഒമാനിൽ വിജയകരമായി അവതരിപ്പിച്ച “മാർജാൻ ചാവക്കാട് 2024” എന്ന മെഗാ ഈവന്റിന്റെ രണ്ടാം പതിപ്പ് ഒമാനിൽ ഉള്ളവരുടെ കുടുംബാംഗങ്ങളെയും മറ്റു നമ്മൾ ചാവക്കാട്ടുകാർ ചാപ്റ്ററുകളുടെ പ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും ഒത്തുചേർത്ത് നാട്ടിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു.
2016ൽ യുഎഇ കേന്ദ്രമായി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രവർത്തിച്ച് തുടങ്ങിയ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് എന്ന സംഘടന ഇപ്പോൾ എല്ലാ ജിസിസി രാജ്യങ്ങളിലും വളരെ നല്ല രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസ പുരസ്കാരവിതരണവും അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും, ഗാനമേളയും നമ്മൾ ചാവക്കാട്ടുകാർ സംഘടനയിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ആയുർ ജാക്ക് പ്ലാവിൻ തൈ വിതരണവും ഉണ്ടായിരിക്കും.
ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് മനോജ് നരിയമ്പള്ളി, ട്രഷറർ മുഹമ്മദ് യാസീൻ, പ്രോഗ്രാം കോഡിനേറ്റർ രാജൻ മാക്കൽ, അംഗങ്ങളായ ഷാഹുൽ ഹമീദ് വി സി കെ, ഇല്യാസ് ബാവു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.