മഹാത്മ സോഷ്യൽ സെൻ്റർ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും നാളെ

ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്റർ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ നാളെ ഞായറാഴ്ച്ച പാലുവായ് നിയോ വിസ്ഡം കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക സമ്മേളനം, പുരസ്ക്കാര വിതരണം, നാടൻ പാട്ട്, വിവിധ കലാപാരിപാടികൾ എന്നിവ വൈകീട്ട് 3 മണിക്ക് പാലുവായ് നിയോ വിസ്ഡം കോളേജിൽ വെച്ച് ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രസിഡണ്ട് നൗഷാദ് തെക്കും പുറത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ അഡൈസറി ബോർഡ് ചെയർമാൻ കെ.എം. മഹ്റൂഫ്, ഫൗണ്ടർ ചെയർമാൻ സി.എം. സഗീർ, ജന:സെക്രട്ടറി വി.പി. സുഭാഷ്, സി.എസ്.സൂരജ്, വി.സി. കെ. ഷാഹുൽ, നവാസ് തെക്കുംപുറം,സൗജത്ത് നിയാസ് എന്നിവർ സംസാരിക്കും.

Comments are closed.