ചേറ്റുവ റോഡ് കാനപണിയിൽ വൻ ക്രമക്കേട്; യു.ഡി.എഫ് പ്രതിഷേധിച്ചു

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിൽ റോഡിന് കുറുകയുള്ള കാന പണിയിൽ വൻ ക്രമക്കേടും അഴിമതിയും ആരോപിച്ച് യു ഡി എഫ് പ്രതിഷേധം. റോഡിനു കുറുകെ കാന നിർമ്മാണം നടത്തി ഒരാഴ്ച മുൻപ് തുറന്നു നൽകിയ റോട്ടിലെ കാനയാണ് തകർന്നത്. ബസ്സ്, ടോറസ് പോലെയുള്ള വലിയ വാഹനങ്ങൾ പോകുന്നത് മൂലം കാനയുടെ മുകളിൽ പണിത സ്ലാബ് തകർന്ന് പൊടിപൊടിയായി താഴോട്ടു പതിച്ച് കമ്പി മാത്രമാണ് അവശേഷിക്കുന്നത്. വളരെ കനം കുറഞ്ഞ കമ്പികൾ ഉപയോഗിച്ച് കൊണ്ടാണ് സ്ലാബുകൾ വാർത്തിരിക്കുന്നത് എന്നും ഇത് തികച്ചും അശാസ്ത്രീയവും നിർമ്മാണത്തിൽ വൻ അഴിമതിയുമാണ് നടന്നിട്ടുള്ളതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

കെ വി ഷാനവാസ്, ആർ കെ നൗഷാദ്, അനസ് തിരുവത്ര, അനീഷ് പാലയൂർ, ആരിഫ് പാലയൂർ, ഹക്കിം ഇമ്പറക്ക്, റഹീം, നജീബ്, ഷഹീർ ഷബീർ സെബു എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Comments are closed.