ബ്രെയിൻസ് ക്വിസ് മലപ്പുറത്തിന് ഒന്നാം സ്ഥാനം

എടക്കഴിയൂർ : എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ബ്രെയിൻസ് 2025 സംസ്ഥാനതല ക്വിസ് മത്സരത്തിൽ മലപ്പുറം ജില്ലയിലെ മാറാക്കര വി വി എം എച്ച് എസ് എസ് വിദ്യാർത്ഥി പ്രബിൻ പ്രകാശ് ഒന്നാം സ്ഥാനം നേടി. ഇടുക്കി ജില്ലയിലെ അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി വിദ്യാർത്ഥി മഹാലക്ഷ്മി രണ്ടാം സ്ഥാനവും, എറണാകുളം ജില്ലയിലെ തൃക്കാക്കര കാർഡിനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആദിത് മൂന്നാം സ്ഥാനവും നേടി.

സ്കൂൾ മാനേജർ ആർ പി ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് വി എ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ആർ പി ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപകനായിരുന്ന ആർ പി മൊയ്തുട്ടി ഹാജിയുടെ ഇരുപതാം ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് മത്സരം നടത്തിയത്.
ചാവക്കാട് സബ് ഇൻസ്പെക്ടർ അബ്ദുൽ ബാസിത് വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും നൽകി. പ്രിൻസിപ്പാൾ വി സജിത്ത്, വൈസ് പ്രിൻസിപ്പാൾ ജോഷി ജോർജ് , തൃശ്ശൂർ സെൻറ് അലോഷ്യസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ജൈൻ തേരാട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഷീൻ സ്വാഗതം പറഞ്ഞു. ബ്രെയിൻസ് കൺവീനർ പി കെ സിറാജുദ്ദീൻ നന്ദി പറഞ്ഞു.

Comments are closed.