മഞ്ഞപ്പിത്തത്തിന് പിന്നാലെ ഗുരുവായൂരില്‍ മലേറിയയും
ഗുരുവായൂര്‍: മഞ്ഞപ്പിത്തത്തിന് പിന്നാലെ ഗുരുവായൂരില്‍ മലേറിയയും. പടിഞ്ഞാറെനട 14ാം വാര്‍ഡില്‍ കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തുള്ള അന്യ സംസ്ഥാന തൊഴിലാളിക്കാണ് മലേറിയ കണ്ടെത്തിയത്. ഗുരുവായൂര്‍ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണെന്ന് പല തവണ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും നഗരസഭ കടുത്ത അനാസ്ഥ പുലര്‍ത്തി വരികയായിരുന്നു. 30 അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്യുന്ന സ്ഥലത്താണ് ഇപ്പോള്‍ ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് വിവരമറിയിച്ചതിനെ തുടര്‍ന്ന് എല്ലാ തൊഴിലാളികളുടെയും രക്തം പരിശോധനക്കെടുത്തു.
വിവാഹത്തില്‍ പങ്കെടുത്ത 60ഓളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിന് പിന്നാലെയാണ് മലേറിയയും ഗുരുവായൂരില്‍ പരക്കുന്നത്. രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് വരെ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഹോട്ടല്‍ – ലോഡ്ജ് ലോബികളുടെ സമ്മര്‍ദ്ദം മൂലം നഗരസഭക്ക് ആരോഗ്യപരിപാലനത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപണമുണ്ട്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഒരു മലേറിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments are closed.