ഗുരുവായൂര്‍: മമ്മിയൂർ – മുതുവട്ടൂർ മർച്ചൻറ്സ് അസോസിയേഷൻ 37ാം വാർഷികം ആഘോഷിച്ചു. വാർഷികാഘോഷങ്ങൾ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്തെ സംഭാവനകൾക്ക് ഡോ.കെ.ബി. സുരേഷ്, പ്രാദേശിക പത്ര പ്രവർത്തന രംഗത്തെ മികവിന് മാധ്യമം ഗുരുവായൂർ ലേഖകൻ ലിജിത് തരകൻ എന്നിവർക്ക് പുരസ്കാരം നൽകി.  മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സി.എ. ലോകനാഥൻ അധ്യക്ഷത വഹിച്ചു. മികച്ച വിജയികൾക്ക് നഗരസഭ കൗൺസിലർ ആൻറോ തോമസ് ഉപഹാരം സമ്മാനിച്ചു. സി.പി. വർഗീസ് സന്ദേശം നൽകി. മെട്രോലിങ്ക്സ് പ്രസിഡണ്ട് സേതുമാധവൻ, സി.വി. ഗിരീഷ്കുമാർ, സി.എഫ്. റോബർട്ട് എന്നിവർ സംസാരിച്ചു. ജനറൽബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. സി.എ. ലോകനാഥൻ അധ്യക്ഷത വഹിച്ചു. തോമസ് വാകയിൽ, ഇ.ജെ. തോമസ്, ഗിരീഷ്കുമാർ, റോബർട്ട് എന്നിവർ സംസാരിച്ചു. സ്നേഹവിരുന്ന്, കലാപരിപാടികൾ, ഗാനമേള എന്നിവ നടന്നു.