mehandi new

മണലൂര്‍ മണ്ഡലത്തിന് വികസന കുതിപ്പായി സംസ്ഥാന ബജറ്റ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ലിജിത്ത് തരകന്‍

Mss conference ad poster

ഗുരുവായൂര്‍ : മണ്ഡലത്തിനായി ബജറ്റിലുള്ളത് 500 കോടിയുടെ പദ്ധതികള്‍. അറുപതോളം പദ്ധതികളാണ് മണലൂരില്‍ നിന്ന് ബജറ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇടിയഞ്ചിറ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു പടിഞ്ഞാറു ഭാഗത്ത് 50 ഏക്കര്‍ വരുന്നപരപ്പുഴ ആഴംകൂട്ടല്‍, തടയണ നിര്‍മ്മാണം ഉള്‍പ്പെടെ ജലസേചന പദ്ധതിക്കായി 75 കോടി ബജറ്റിലുണ്ട്. കോലുമാട് ജലസേചന പദ്ധതി 50 കോടിയും, പുളിക്കകടവ് – ഏനാമാവ് തീരദേശ റോഡിന് 25 കോടിയും ബജറ്റ് വിഹിതമുണ്ട്. കൊച്ചിന്‍ ഫ്രോണ്ടിയര്‍തോട് ആഴംകൂട്ടി പാര്‍ശഭിത്തികെട്ടിയുള്ള ജലസേചന പദ്ധതിക്ക് 15 കോടി വകയിരുത്തി. മുല്ലശ്ശേരി കനാലില്‍ പതിയാര്‍കുളങ്ങര പാലം മുതല്‍ ഇടിയഞ്ചിറ പാലംവരെ ഇക്കോ ടൂറിസം പദ്ധതിക്കായി എട്ട് കോടി മാറ്റിവെച്ചിട്ടുണ്ട്. മുല്ലശ്ശേരി – ഊരകം – പറപ്പൂര്‍ റോഡിന് അഞ്ച് കോടിയും, കണ്ണോത്ത് – പുല്ല റോഡിന്് ആറ് കോടിയും ബജറ്റിലുണ്ട്. കണ്ണേങ്ങാത്ത്  കൂമ്പുള്ളി കെ.എല്‍.ഡി.സി ബണ്ട് റോഡിന് മൂന്ന് കോടിയാണുള്ളത്. പാവറട്ടി സെന്ററിലെ കാന നിര്‍മ്മാണം, സെന്റര്‍ നവീകരണം എന്നിവക്ക് രണ്ട് കോടി മാറ്റിവെച്ചിട്ടുണ്ട്. മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയില്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിന് രണ്ട് കോടിയും സ്ത്രീകളുടെ വാര്‍ഡ് നിര്‍മ്മാണത്തിന് രണ്ട് കോടിയും വിഹിതമുണ്ട്. താമരപ്പള്ളി ചെവ്വല്ലൂര്‍പ്പടി റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 15 കോടിയുണ്ട് കടാന്തോട് പാലം നിര്‍മ്മാണത്തിന് എട്ട് കോടിയാണ് ബജറ്റിലുള്ളത്. കരുവന്തല ചക്കംകണ്ടം റോഡില്‍ ബി.എം.ബി.സി. ഉപരിതലമാക്കുന്നതിന് മൂന്നര കോടി മാറ്റിവെച്ചു.  രണ്ട് കോടി ചെലവിട്ട് പതിയാര്‍കുളങ്ങര മുതല്‍ ഇടിയഞ്ചിറ വരെ മുല്ലശ്ശേരി കനാലിലെ എക്കല്‍നീക്കി കയര്‍ ഭൂവസ്ത്രം സ്ഥാപിക്കും. വെങ്കിടങ്ങ് പഞ്ചായത്തില്‍ തണ്ണീര്‍ കായലില്‍ ലിഫ്റ്റ് ഇറിഗേഷന്‍പദ്ധതിക്ക് 1.25 കോടിയാണുള്ളത്. മുല്ലശ്ശേരി, എളവള്ളി, പാവറട്ടി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്നകോഴിത്തോട് നവീകരണത്തിന് മൂന്ന് കോടി വകയിരുത്തി. ഒരു കോടി ചെലവിട്ട് മുല്ലശ്ശേരി പഞ്ചായത്തിലെ വളാരെ തോട് നവീകരിക്കും. ഇടിയഞ്ചിറ, ഏനാമാക്കല്‍ റബ്ബര്‍ റിംഗ് ബണ്ട് സ്ഥിരം സംവിധാനത്തിന് രണ്ട് കോടി നീക്കിവെച്ചിട്ടുണ്ട്. മുല്ലശ്ശേരി പഞ്ചായത്തില്‍ പെരുവല്ലൂര്‍ ഹോമിയോ ഡിസ്‌പെന്‍സറിക്ക് കെട്ടിട നിര്‍മ്മാണത്തിന് മൂന്ന് കോടി ചെലവഴിക്കും. എളവള്ളി പഞ്ചായത്ത് ഓഫീസിന് സമീപം ഹോമിയോ ഡിസ്‌പെന്‍സറിക്ക് കെട്ടിടനിര്‍മ്മാണത്തിനും മൂന്ന് കോടിയുണ്ട്. ചിറ്റാട്ടുകര – കുണ്ടുകടവ് റോഡ് ബി.എം. & ബി.സി നവീകരണത്തിന് ഒരു കോടിയാണ് വിഹിതമുള്ളത്. എളവള്ളി പഞ്ചായത്തില്‍ വ്യവസായ എസ്റ്റേറ്റില്‍ വ്യവസായ സമുച്ചയത്തിന് എട്ട് കോടിയും പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മാണത്തിന് മൂന്ന് കോടിയും ബജറ്റിലുണ്ട്. എളവള്ളിയില്‍ രണ്ട് കോടി ചെലവിട്ട് മത്സ്യ മാര്‍ക്കറ്റിന് കെട്ടിടം നിര്‍മിക്കും. അഞ്ച് കോടി ചെലവിട്ട് പൂവത്തൂര്‍ ബസ്റ്റാന്‍ഡില്‍ ഓട്ടോപാര്‍ക്ക് നിലനിര്‍ത്തി പുതിയകെട്ടിടം നിര്‍മിക്കും. മുല്ലശ്ശേരി ജംഗ്ഷനില്‍ ഓട്ടോടാക്‌സിസ്റ്റാന്റ്, കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടിയാണ് ബജറ്റില്‍ ഉള്ളത്. വെങ്കിടങ്ങ് പഞ്ചായത്തില്‍ ഏനാക്കുളം നവീകരിക്കുന്നതിനും നീന്തല്‍കുളംനിര്‍മ്മിക്കുന്നതിനുമായി മൂന്ന് കോടിയുടെ പദ്ധതിയുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.