mehandi new

മണത്തല ദേശവിളക്ക് മഹോത്സവവും അന്നദാനവും 29 ന്

fairy tale

മണത്തല: അയ്യപ്പസ്വാമി സേവ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് നടത്തുന്ന ഇരുപതാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും 2025 നവംബർ 29 ശനിയാഴ്ച ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

planet fashion

ദേശവിളക്കി നോടനുബന്ധിച്ച് 27 /11/ 2025 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഡോക്ടർ പ്രശാന്ത് വർമ്മ കോഴിക്കോട് നയിക്കുന്ന മാനസ ജപ ലഹരി ഭജന ഉണ്ടായിരിക്കും. വെള്ളിയാഴ്ച്‌ച പുലർച്ചെ മഹാഗണപതിഹോമവും, ശനിയാഴ്‌ച രാവിലെ 9 മണിക്ക് വിളക്കു പന്തലിൽ വെച്ച് ആശ സുരേഷിൻ്റെ സോപാന സംഗീത അർച്ചനയും ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് പാലക്കൊമ്പ് എഴുന്നള്ളിപ്പിൽ അഞ്ഞൂറോളം പേരുടെ താലം, തങ്കരഥം, ഉടുക്ക്പാട്ട്, ചിന്തുപാട്ട്, കാവടികൾ, നാദസ്വരം, പഞ്ചവാദ്യം, ആന, നാടൻ കലാരൂപങ്ങൾ, തുള്ളൽ എന്നിവയുടെ അകമ്പ ടിയോടെ ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദീപാരാധനക്ക് ശേഷം പുറപ്പെട്ട് രാത്രി 10 മണിക്ക് മുൻപായി വിശ്വനാഥക്ഷേത്രത്തിലെത്തിച്ചേരും. ദീപാരാധനക്കുശേഷം, ഭക്തിഗാനമേള, തുടർന്ന് ഉടുക്കുപാട്ട്, തിരി ഉഴിച്ചിൽ, പാൽകിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടയും ശേഷം മംഗളത്തോടെ ദേശവിളക്ക് സമാപിക്കുകയും ശബരിമലക്കുള്ള തീർത്ഥയാത്ര പുറപ്പെടുകയും ചെയ്യും.

തത്വമസി ഗൾഫ് ഭാരവാഹികളായ എൻ ഡി ബിനീഷ് രാജ് ( സ്ഥാപകൻ ), ഗുരുപാദപുരി ഭാരവാഹികൾ ഡോ. പി. വി. മധുസൂദനൻ ( ചെയർമാൻ), എൻ. വി. മധു ( കൺവീനർ), എൻ. കെ. പുഷ്പദാസ് ( ഖജാൻജി ), എ. എസ്. സന്തോഷ് ( കണ്ണൻ, ജോയിന്റ് കൺവീനർ), ശങ്കരനാരായണൻ, എൻ. എ. ബാലകൃഷ്ണൻ, കെ. കെ. സഹദേവൻ, കെ. എസ്. വിശ്വനാഥൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.