mehandi new

ചങ്ങല വീണു – കടുത്ത നിയന്ത്രണത്തില്‍ മണത്ത നേര്‍ച്ച നാളെ തുടങ്ങും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചയില്‍ ഓരോ കാഴ്ചയും അനുവദിക്കപ്പെട്ട സമയത്തു തന്നെ തുടങ്ങാനും കൃത്യസമയത്ത് പള്ളിയിലത്തെി അവസാനിപ്പിക്കേണ്ടതുമാണെന്ന് പൊലീസിന്‍്റെ കര്‍ശന നിര്‍ദ്ദേശം. സമയത്തില്‍ യാതൊരു മാറ്റവും അംഗീകരിക്കില്ലെന്നാവര്‍ത്തിച്ച പൊലീസ് ഇത് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ ഇന്ന് (വ്യാഴാഴ്ച്ച) രാവിലെ ബന്ധപ്പെട്ട കാഴ്ച്ചക്കാരുടെ പ്രതിനിധികളുമായി വീണ്ടും യോഗം ചേരും. എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍്ററി സ്കൂളില്‍ പൊലീസ് വിളിച്ചു ചേര്‍ത്ത ജുമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെയും വിവിധ കാഴ്ച കമ്മിറ്റികളുടെയും യോഗത്തിലാണ് തീരുമാനം.  കാഴ്ചകള്‍ ദേശീയ പാതയുടെ ഒരു വശത്തുകൂടെ മാത്രമെ  കൊണ്ടുപോകാന്‍ അനുവദിക്കുകയുളളൂ. ആനകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പാപ്പാന്‍മാര്‍ മദ്യപിച്ചിട്ടില്ലെന്നും ഉറപ്പുവരുത്തേണ്ടത് അതാത് കാഴ്ച്ചകളുടെ ഭാരവാഹികളാണ്. പരമാവധി മൂന്ന് പേരെ മാത്രമെ ആനപ്പുറത്ത് കയറ്റാന്‍ പാടുള്ളു. മദ്യ ലഹരിയിലുള്ളവരേയും 18 വയസിന് താഴെയുളളവരെയും ആനപ്പുറത്ത് കയറ്റരുതെന്നും  പൊലീസ് നിര്‍ദ്ദേശമുണ്ട്. രാഷ്ട്രീയ കക്ഷികളുടെ കൊടികളുടെ നിറമോ, തെരഞ്ഞെടുപ്പ് ചിഹ്നങ്ങളോ സൂചിപ്പിക്കുന്ന തൊപ്പികള്‍, തലക്കെട്ടുകള്‍, റിബണുകള്‍ എിവയുള്‍പ്പടെയുള്ള വേഷങ്ങള്‍ ധരിക്കാന്‍ പാടില്ല. ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് പിരിവു നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി നടത്തുന്ന പിരിവ്, പൊലീസിനെ മുന്‍കൂട്ടി അറിയിക്കാതെ നടത്തുന്ന കാഴ്ച്ചകള്‍ എന്നിവക്ക് വിലക്ക് ഏര്‍പ്പെടുത്തി. എലിഫന്‍്റ് സ്ക്വാഡിന്‍്റെയും ആംബുലന്‍സിന്‍്റെയും സേവനം ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേര്‍ച്ചയില്‍ ആനകളെ പ്രകോപിപ്പിക്കുന്ന തരത്തിലുളള വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗവും അനുവദിക്കില്ല.  പുലര്‍ച്ചെ 3.30വരെയാണ് കാഴ്ച്ചകള്‍ കയറേണ്ട അവസാന സമയം. എന്നാല്‍ സമയത്തില്‍ ചില വ്യത്യാസം വരുത്തണമെന്നാണ്  കാഴ്ച്ചക്കമ്മിറ്റിക്കാരുടെ ആവശ്യം. ഇത് ചര്‍ച്ച ചെയത് പരിഹരിക്കാനാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്. കുന്നം കുളം  ഡിവൈ.എസ്.പി, ചാവക്കാട് സി.ഐ, എസ്.ഐ  എന്നിവര്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.