mehandi new

മന്ദലാംകുന്ന് ബീച്ച് ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചു

fairy tale

മന്ദലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ചിനെ ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചു. ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ പ്രഖ്യാപനം നടത്തി. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ സി ദിദിക,  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസീസ് മന്നലാംകുന്ന്, ഷൈബ ദിനേശൻ, അസിസ്റ്റൻറ് സെക്രട്ടറി ഗണപതി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ,   ഐആർടിസി കോഡിനേറ്റർ ബി.എസ്‌ ആരിഫ എന്നിവർ സംസാരിച്ചു.

planet fashion

ഐ വി എച്ച് എസ് ഒരുമനയൂർ, എച്ച് എസ് എസ് ഏങ്ങണ്ടിയൂർ, ജിഎച്ച്എസ്എസ് വാടാനപ്പള്ളി, എം ആർ ആർ എം ചാവക്കാട്, ജി എച്ച് എസ് എസ് മണത്തല, എം എ എസ് എം  വെൺമേനാട്, ജി എച്ച് എസ് കടപ്പുറം, ജോസഫ് മുണ്ടശ്ശേരി സ്കൂൾ കണ്ടശ്ശാം കടവ്, സെന്റ് തോമസ് ഏങ്ങണ്ടിയൂർ എന്നീ സ്കൂളുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ പങ്കെടുത്ത നൂറോളം എൻഎസ്എസ് വിദ്യാർത്ഥികൾ രണ്ടാംഘട്ട ശുചീകരണം പൂർത്തിയാക്കി. മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കുന്നതിൽ വിദ്യാർത്ഥികളുടെ  മാതൃകാപരമായ പ്രവർത്തനം ജനകീയ ക്യാമ്പയിന് ഉത്തേജനമായിമാറട്ടെ എന്ന് എംഎൽഎ ആശംസിച്ചു.

ജനുവരി 5ന് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ  ഒന്നാം ഘട്ട ബീച്ച് ശുചീകരണവും ബോധവൽക്കരണവും മന്ദലാംകുന്ന് ബീച്ചിൽ സംഘടിപ്പിച്ചിരുന്നു.

Unani banner ad

Comments are closed.