മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ ഓഫീസ് തുറന്നു – ആഘോഷങ്ങൾ ഏപ്രിൽ 1 മുതൽ 20 വരെ

പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്തിന്റയും മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പെരുന്നാൾ, വിഷു ആഘോഷങ്ങളോടാനുബന്ധിച്ച് നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ ഏപ്രിൽ 1 മുതൽ 20 വരെ വിവിധ കലാപരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെസ്റ്റിവൽ നടത്തിപ്പിന്റെ ഭാഗമായി ബീച്ച് റോഡിൽ തുറന്ന ഓഫീസ് പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ, കൺവീനറും വാർഡ് മെമ്പറുമായ അസീസ് മന്ദലാംകുന്ന്, കമ്മിറ്റി ഭാരവാഹികളായ എം.പി ഇഖ്ബാൽ മാസ്റ്റർ, വി.കെ ഇർഷാദുദ്ദീൻ, പി.കെ ഹസ്സൻ, പി.എ നസീർ, കെ.എ നവാസ്, യൂസഫ് തണ്ണിതുറക്കൽ, എ.എം ഹംസത്ത്, ഹംസു പാലക്കൽ, കെ.എ ഷംസുദീൻ(താച്ചു) എന്നിവർ പങ്കെടുത്തു.

Comments are closed.