mehandi banner desktop
Chavakkad online

തേന്‍വരിക്ക – മാമ്പഴ മേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

Ft

ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക – മാമ്പഴ മേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. നാടന്‍ മാമ്പഴങ്ങളും വിദേശ മാമ്പഴങ്ങളുമടക്കം 80ഓളം ഇനം മാങ്ങകള്‍  ചൊവ്വല്ലൂര്‍പടി തിരുവില്‍ നടക്കുന്ന മേളയിലുണ്ട്. തേന്‍വരിക്ക ചക്ക, ചക്ക വരട്ടി, ചക്ക അട, ചക്ക പായസം, മാമ്പഴ പായസം തുടങ്ങിയ ഉത്പന്നങ്ങളും ഉണ്ട്. രാവിലെ 11 മുതല്‍ 7.30 വരെയാണ് മേള. 29ന് സമാപിക്കും. കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ ലാസര്‍ ജോണ്‍ ഉണ്ണി, ഫിറോസ് അലി, കെ ലാസര്‍ ഉണ്ണി എന്നിവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.