ചാവക്കാട്: സ്‌കൂളില്‍ നാട്ടുമാവിന്‍ തോട്ടം ഒരുക്കി ജി.എഫ്. യു.പി. സ്കൂൾ മന്ദലാംകുന്ന്. നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവ് ഇനങ്ങളെ തിരികെ കൊണ്ടുവരാനാണ് ശ്രമം. വേനലവധിക്ക് കുട്ടികൾ നാട്ടില്‍ നിന്ന് ശേഖരിച്ച നാട്ടുമാവുകളുടെ വിത്തുകള്‍ പരിസ്ഥിതി സംഘടനയായ എപാർട്ടിന്‍റെ  സഹായത്തോടെ പാകി മുളപ്പിച്ച് തൈകളാക്കിയാണ് മാവിന്‍ തോട്ടം ഒരുക്കുന്നത്. കിളിച്ചുണ്ടന്‍, ചപ്പിക്കുടിയൻ, കോമാങ്ങ, കര്‍പ്പൂരമാങ്ങ, തേങ്ങമാങ്ങ, മയിൽപ്പീലി, സിന്ദൂരം, തുടങ്ങി ഇരുപതോളം മാവിനങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.

പി.ടി.എ. പ്രസിഡണ്ട് സൈനുദ്ധീൻ ഫലാഹി ഉദ്ഘാടനം  ചെയ്തു. പ്രധാന അധ്യാപിക മോളി ടീച്ചർ, എപാർട്ട് ഡയറക്ടർ റാഫി നീലങ്കാവിൽ, എസ് എം സി  അംഗം അസീസ് മന്ദലാംകുന്ന്, കോർഡിനേറ്റർ ഇ.പി ഷിബു മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി യൂസഫ് തണ്ണിതുറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. മാവിൻ തൈക്കളുടെ കൈമാറ്റവും നടന്നു.