Header

ജൈവ വൈവിധ്യ ദിനത്തില്‍ കണ്ടല്‍ ചെടി വെച്ചുപിടിപ്പിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

ചാവക്കാട്: ജൈവവൈവിധ്യ ദിനത്തില്‍ കണ്ടല്‍ ചെടി  വെച്ചുപിടിപ്പിച്ച് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയേഴ്‌സ് മാതൃകയായി. കളമരു കായലോരത്താണ് വളണ്ടിയേഴ്‌സ് കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചത്. തുടര്‍ന്ന് കണ്ടല്‍ ചെടികളുടെ പ്രധാന്യത്തെക്കുറിച്ച് ടി എന്‍ സതീഷ് കുമാര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ എന്‍ പത്മജ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നിഷ ഫ്രാന്‍സിസ്, അദ്ധ്യാപകന്‍ രാഹുല്‍ കുമാര്‍, വളണ്ടിയര്‍മാരായ വിജീഷ്, നൗഫല്‍ മുഹസിന്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.