mehandi new

മന്ദലാംകുന്ന് പാലം അപ്രോച് റോഡ്‌ – പഞ്ചായത്ത് യോഗത്തില്‍ ബഹളം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർ: മന്ദലാംകുന്ന് പാലത്തിൻറെ അപ്രോച്ച് റോഡിലെ അറ്റകുറ്റപണി തീർക്കാത്തതിനെ ചൊല്ലി പഞ്ചായത്ത് യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ തർക്കവും ബഹളവും. പ്രശ്നത്തിൽ പി.ഡബ്ല്യു.ഡി അടിയിന്തിരമായിടണമെന്ന് പ്രസിഡൻറ്.
വ്യാഴാഴ്ച്ച പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പരിസരവാസിയും തൊട്ടടുത്ത വാർഡ് അംഗവുമായ മുസ്ലിം ലീഗിലെ പി.വി ശിവാനന്ദനാണ് പാലത്തിൻറെ അപ്രോച്ച് റോഡ് നന്നാക്കാത്തതിനെ കുറിച്ച് ആദ്യം സംസാരിച്ചത്. പാലത്തിൻറെ കിഴക്ക് ഭാഗത്ത് രണ്ടിടത്തായാണ് റോഡിൻറെ ഭിത്തി തകർന്നിട്ടുള്ളത്. കഴിഞ്ഞ വർഷം ആദ്യത്തെ തകർച്ചയും ഇക്കഴിഞ്ഞ മെയ് മാസത്തിൽ രണ്ടാമത്തേതും ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ശിവനന്ദൻ ആരോപിച്ചു. ശിവാനന്ദൻറെ അഭിപ്രായത്തെ ശരിവെച്ച് പ്രതിപക്ഷത്തിലെ സി.പി.എം പ്രതിനിധിയും തൊട്ടടുത്ത വാർഡിലെ അംഗവുമായ സി.എം സുധീറും എഴുന്നേറ്റു. മേഖലയിലെ എല്ലാ സ്കൂളുകളുടേതുൾപ്പടെ നൂറുകണക്കിന് വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തകർന്നത് വൻദുരന്തത്തിന് കാരണമായേക്കാമെന്ന് സുധീർ മുന്നറിയിപ്പ് നൽകി. റോഡിൻറെ തകർച്ചയെ സംബന്ധിച്ച് എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും പിന്നീട് നടപടിയുണ്ടായില്ലെന്നും വാർഡ് പ്രതിനിധിയും ലീഗംഗവുമായ ബുഷറ കുന്നംബത്തും മറുപടിയുമായി എഴുന്നേറ്റു. ഇതോടെയാണ് തർക്കം ആരംഭിച്ചത്. റോഡ് തകർന്നത് സംബന്ധിച്ച് പഞ്ചായത്തിൻറെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് സുധീർ ആക്ഷേപമുന്നയിച്ചു. മന്ദലാംകുന്ന് പാലം അപ്രോച്ച് റോഡിൻറെ അറ്റകുറ്റ പണി തീർക്കേണ്ടത് പഞ്ചായത്തല്ലെന്നും പി.ഡബ്ല്യു.ഡിയാണെന്നും എം.എൽ.എയോട് പോയി ഇക്കാര്യം പറയൂവെന്ന് വൈസ് പ്രസിഡണ്ട് ആർ.പി ബഷീറും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടതായി സുധീർ പിന്നീട് ആരോപിച്ചു. എന്നാൽ റോഡ് നന്നാക്കേണ്ടത് പഞ്ചായത്താണെന്ന വാദമാണ് പ്രതിപക്ഷത്തിനെന്ന് ആർ.പി ബഷീർ പറഞ്ഞു. പ്രസിഡൻറ് നഫീസക്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതിയോഗത്തിൽ ഭരണ പക്ഷത്ത് നിന്ന് കോൺഗ്രസ് പ്രതിനിധികളായ ഐ.പി രാജേന്ദ്രൻ, അഷറഫ് മൂത്തേടത്ത് എന്നിവരും മറുഭാഗത്ത് നിന്ന് സി.പി.എം പ്രതിനിധിയായ എം.ബി രാജേഷും എഴുന്നേറ്റു. ഏറെ നേരത്തെ ബഹളത്തിനൊടുവിലാണ് യോഗം അവസാനിച്ചത്. യോഗത്തിനു ശേഷം പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത്, വൈസ് പ്രസിഡൻറ് ആർ.പി ബഷീർ എന്നിവരുടെ നേതൃത്വത്തിൽ ഇരുവിഭാഗത്തിലേയും അംഗങ്ങളായ അഷറഫ് മൂത്തേടത്ത്, ബുഷറ കുന്നമ്പത്ത്, ആശാ രവി, സുമ വിജയൻ എന്നിവർ മന്ദലാംകുന്ന് പാലത്തിൻറെ അപ്രോച്ച് റോഡ് സന്ദർശിച്ചു. റോഡിൽ വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള ബോർഡുകളും അട‍യാളങ്ങളും അടിയന്തിരമായി സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രസിഡണ്ട് അറിയിച്ചു.

phot0:മന്ദലാംകുന്ന് പാലത്തിൻറെ അപ്രോച്ച് രോഡിൽ  തകർന്ന് കിടക്കുന്ന ഭാഗ് പഞ്ചായത്ത് പ്രസിഡണ്ടിൻറെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിക്കുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.