മന്ദലാംകുന്ന്: ജി.എഫ്.യു.പി സ്കൂൾ തൊണ്ണൂറ്റി ആറാം വാർഷികം ആഘോഷിച്ചു. ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്വഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എ അയിഷ മുഖ്യ അതിഥിയായി. ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ(ബീച്)പദ്ധതിയിലൂടെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസർച്ച് ആന്റ് ട്രൈനിംഗ്(എസ്.സി.ഇ.ആർ.ടി)യുടെ അംഗീകാരം ലഭിച്ച പദ്ധതിക്ക് നേതൃത്വം നല്കിയ ഇ.പി ഷിബു മാസ്റ്റർ, ഉപജില്ല പി.ടി.എ അവാർഡ് നേടിയെടുത്ത മുൻ പി.ടി.എ യുടെ പ്രസിഡണ്ട് പി.കെ സൈനുദ്ധീൻ ഫലാഹി, രാഷ്ട്രപതി പങ്കെടുത്ത റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥിനി ഹംന സവാദ് എന്നിവർ പുരസ്ക്കാരം സ്വീകരിച്ചു. പ്രധാന അധ്യാപിക പി.ടി ശാന്ത റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ.പി രാജേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.വി ശിവാനന്ദൻ, പുന്നയൂർക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആബിദ സഹദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീറ കാദർ, പി.എ ലിയാഖത്ത്, കെ.എം ഹൈദരലി, പള്ളത്ത് സലീം, വി അബ്ദുൽ സലാം, ടി.കെ ഖാദർ, എം.എ വഹാബ്, പി.എ നസീർ, യൂസഫ് തണ്ണിതുറക്കൽ, നഫ്നാസ്, ഹുസൈൻ എടയൂർ, കെ.എ ഫൈസൽ, നമീറ അക്ബർ, റാഫി മാലിക്കുളം, വി.എ അബൂബക്കർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് വി സമീർ സ്വാഗതവും അസീസ് മന്ദലാംകുന്ന് നന്ദിയും പറഞ്ഞു.