ഓണാഘോഷത്തിന് മാറ്റുകൂട്ടി വിവാഹവും ഗൃഹപ്രവേശവും
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
പാവറട്ടി: പ്രകൃതിയുടെയും വിളവെടുപ്പിന്റേയും ഉത്സവമായ ഓണത്തെ ‘പുനർജനി ‘ നാട്ടുമാവ് സംരക്ഷണ കൂട്ടായ്മ വരവേറ്റത് തികച്ചും വ്യത്യസ്തമായി. വിവാഹമാകട്ടെ വീട് മാറ്റമാകട്ടെ
കൂട്ടായ്മ ഒത്തു കൂടിയത് മാവിൻ തൈ വെച്ചുപിടിപ്പിച്ചാണ്.
കഴിഞ്ഞദിവസം വിവാഹിതരായ പാവറട്ടി വെന്‍മെനാട് വീട്ടില്‍ ഷാജു-പൂജ ദമ്പതികള്‍ വിവാഹവേദിയിലെത്തിയത് നല്ല നാട്ടുമാവിന്‍തൈ വീട്ടുമുറ്റത്ത് നട്ടുകൊണ്ടാണ്. കൂട്ടുകാരും ഈ ഉദ്യമത്തില്‍ ഒത്തുകൂടിയതോടെ വിവിധഇനം നാട്ടുമാവുകളുടെ സംഗമവേദി കൂടിയായി വിവാഹവേദി.
മുറ്റത്ത് ടൈല്‍ നിരത്തി ഗൃഹപ്രവേശം നടത്തിവരുന്ന ഇക്കാലത്ത് മുറ്റത്ത് ടൈലുകള്‍ പാകാതെ മാവിന്‍ തൈ നട്ടാണ് ചിറ്റാട്ടുകര സുനോജ് പ്രതിഭാ ദമ്പതികള്‍ മാതൃകയായത്. നാട്ടിലെ ആഘോഷങ്ങള്‍ക്കൊക്കെ മരം കൊടുത്ത് അന്ന് തന്നെ നടുകയാണ് പുനര്‍ജനി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ റാഫി നീങ്കാവില്‍, സുബ്രമുണ്യൻ ഇരപ്പശ്ശേരി, റെജി വിളക്കാട്ടുപാടം എന്നിവർ അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.