മുഖംമൂടി ആക്രമണം – ഒരാള്‍ കൂടി അറസ്റ്റില്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
പിടികൂടുന്നതിനിടെ വനിതാ പോലീസ് ഓഫീസര്‍ക്ക് മര്‍ദ്ദനം
ചാവക്കാട് : പുന്നയൂര്‍ അവിയൂരില്‍ യുവാവിനെ ആക്രമിച്ച് ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. അവിയൂര്‍ വെട്ടഞ്ചേരി ഷബാബി(29)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ് എച് ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ അവിയൂര്‍ സ്വദേശികളായ വെട്ടഞ്ചേരി ഷംജാദ്(30), കണ്ടാണത്ത് സുഹൈല്‍(29) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവിയൂര്‍ വട്ടംപറമ്പില്‍ അദിനാന്‍ ഷാഫി(32)യാണ് കവര്‍ച്ചക്കിരയായത്. കഴിഞ്ഞ നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി അവിയൂര്‍ ചെറിയ പാലത്തില്‍ ഇരിക്കുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം അദിനാനെ ആക്രമിച്ച് പണം കവര്‍ന്നെന്നായിരുന്നു കേസ്. അവിയൂരിലെ കേന്ദ്രത്തില്‍ ചീട്ടുകളിച്ചു കിട്ടിയ പണമാണ് അദിനാന്‍ ഷാഫിയുടെ പക്കലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കളിയില്‍ അദിനാന് പണം കിട്ടിയ വിവരം അക്രമി സംഘത്തിന് നല്‍കിയതും അദിനാന്‍ ഇരിക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന നല്‍കിയതും നേരത്തെ പിടിയിലായ രണ്ട് പേരാണ്. ഇവരില്‍ ഷംജാദാണ് ചീട്ടുകളി നടത്തിയിരുന്നത്. അദിനാനെ ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പിടിയിലായ ഷബാബ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഷബാബ് അവിയൂരിലെ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസ് വീടുവളഞ്ഞുപിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെയുണ്ടായ ചെറുത്തുനില്‍പ്പില്‍ ഇയാളും വീട്ടുകാരും ചേര്‍ന്ന് വനിതാ പോലീസ് ഓഫീസറെ ആക്രമിച്ചെന്ന കേസും ഷബാബിനെതിരെ പോലീസ് എടുത്തിട്ടുണ്ട്. വനിതാ പോലീസ് ഓഫീസര്‍ സൗദാമിനിക്കാണ് പ്രതിയുടെയും വീട്ടുകാരുടെയും ചെറുത്തുനില്‍പ്പില്‍ മര്‍ദ്ദനമേറ്റത്. ഷബാബിനെ കൂടാതെ അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടിയാണ് ഇനി കേസില്‍ പിടിയിലാവാനുള്ളത്. വടക്കേക്കാട് എസ്.ഐ. എ.അനന്തകൃഷ്ണന്‍, അഡീഷണല്‍ എസ്.ഐ. മുഹമ്മദ് റഫീഖ്, എ.എസ്.ഐ. അനില്‍ മാത്യു, സി.പി.ഒ. ലോഫിരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.