മെറിറ്റ് ഡേ ആഘോഷിച്ചു

ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ സംഘടിപിച്ചു. കിഴക്കേനടയിലെ അക്ഷയവാര്യര്‍ സമാജം ഹാളില്‍ നടന്ന ചടങ്ങ് കവി രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡന്റ് എം.രാമന്‍കുട്ടി മേനോന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, കെ.പി.കരുണാകരന്‍, എ.ഹരിനാരായണന്‍, ഷാജു പുതൂര്‍, വിജയലക്ഷ്മി രാമന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പഠനോപകരണ വിതരണം, അമ്മമാര്‍ക്ക് പെന്‍ഷന്‍ വിതരണം എന്നിവയും ഉണ്ടായിരുന്നു.

Comments are closed.