mehandi new

മിയാവാക്കി വനം – ചാവക്കാട് തൈകൾ നട്ടു

fairy tale

ചാവക്കാട് : ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എന്നും ഓർമ്മിക്കപ്പെടുന്ന അടയാളമായി മിയാവാക്കി വനങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ക്രിമറ്റോറിയം പരിസരത്ത് മിയാവാക്കി മാതൃകയിൽ വൃക്ഷ തൈകൾ നട്ടു.

Mss conference ad poster

ചാവക്കാട് നഗരസഭ ഉപാധ്യക്ഷൻ കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ അൻവർ എ. വി അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽറഷീദ് പി.എസ്, ഷാഹിന സലിം, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, കൗൺസിലർ കെ.വി.സത്താർ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

സ്വാഭാവിക വനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു നിശ്ചിത സ്ഥലത്ത് നിരവധി വൃക്ഷങ്ങൾ നട്ടുവളർത്തി കുറഞ്ഞ കാലയളവിനുള്ളിൽ വനം സൃഷ്ടിച്ചെടുക്കുന്ന രീതിയാണ് മിയാവാക്കി വനം. മുപ്പത്തിയഞ്ചോളം വൃക്ഷ തൈകളാണ് മിയവാക്കി വനം സൃഷ്ടിക്കാനായി നട്ടത്.

planet fashion

Comments are closed.