ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി സ്മാരക കെട്ടിടത്തിന്റെ ശിലാഫലകത്തില്‍ നിന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുടെ പേര് ഒഴിവാക്കിയതില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ നിറം നോക്കി ജനപ്രതിനിധികളെ എം.എല്‍.എയും നഗരസഭയും അവഹേളിക്കുയാണെന്നും ആരോപിച്ചു.
പ്രസിഡന്റ് നിഖില്‍ ജി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.യു. മുസ്താഖ്, എം.ജെ. ജോഫിമോന്‍, കെ.വി. ലക്ഷ്മീദേവി, എം.യു. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

stone