ചാവക്കാട്: നഗരസഭ വയോമിത്രവും ചാവക്കാട് ജനമൈത്രി പോലീസിന്റേയും നേതൃത്വത്തില്‍ ബൂധനാഴ്ച ലോക വയോജന ചൂഷണ ബോധവത്ക്കരണ ദിനമായി ആചരിക്കും. വയോജനങ്ങള്‍ക്കായി നഗരസഭ വയോമിത്രം തുടങ്ങുന്ന മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം രാവിലെ 10ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്യും. വയോജനങ്ങളെ സംരക്ഷിക്കേണ്ടതിനെ കുറിച്ച് ചാവക്കാട് സി.ഐ. എ.ജെ.ജോണ്‍സന്‍ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് എടുക്കും. പരിപാടിയില്‍ തിരഞ്ഞെടുത്ത 15 വയോധികര്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യും.