mehandi new

നാല്പതു വർഷത്തെ രുചിപ്പെരുമയുടെ പാരമ്പര്യവുമായി മോഡേൺ കഫെ എടക്കഴിയൂരിൽ പ്രവർത്തനം തുടങ്ങി

fairy tale

എടക്കഴിയൂർ : പുതു തലമുറയിലെ പുത്തൻ രുചിക്കഥകളുമായി ഇനി എടക്കഴിയൂരിന്റെ മണ്ണിൽ മോഡേൺ ബേക്സ് ആൻഡ് കഫെ.  റെസ്റ്റോറന്റ് മേഖലയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള എടക്കഴിയൂരിലെ മോഡേൺ ഹോട്ടൽ കുടുംബത്തിൽ നിന്നും പുത്തൻ തലമുറക്കായി മോഡേൺ ബേക്കറി ആൻഡ് കഫെ എടക്കഴിയൂർ കാജാകമ്പനി വളയംതോട് റൂട്ടിൽ തഹാനി സെന്ററിൽ പ്രവർത്തനം തുടങ്ങി.

planet fashion

ബർഗർ, റാപ് മീൽസ്, ഹൻഗ്രി ബൈറ്റ്സ്, ഫ്രഷ് ജ്യൂസ്, ഷേക്സ്, അവിൽ മിൽക്ക്, ഫലൂദ തുടങ്ങിയവ ഇവിടെ ലഭിക്കും. അതിരാവിലെ ആറുമണിയോടെ ചായ, കാപ്പി സ്നാക്സ് എന്നിവ ഇവിടെ ലഭ്യമാവും. ശീതീകരിച്ച ഡൈനിംഗ് കൂടാതെ നാച്ചുറൽ വൈബ് ആസ്വദിക്കാൻ താത്പര്യമുള്ളവർക്കായി പുറത്ത് മറ്റൊരിടവും ഒരുക്കിയിട്ടുണ്ട്.

ഫ്രഷ് ലൈം എഗ്ഗ് പപ്സ് ₹ 29, മിനി ബർഗർ അവിൽ മിൽക്, മോജിറ്റോ എന്നിവ ഒന്ന് വാങ്ങിച്ചാൽ ഒന്ന് ഫ്രീ, തുടങ്ങി ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഓഫറുകളുമുണ്ട്.

Pharmacy wanted Chavakkad

Comments are closed.