mehandi new

മൂക്കൻ കാഞ്ചനയുടെ എട്ടാം ബജറ്റ് – കടപ്പുറം പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ

fairy tale

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അവതരിപ്പിച്ചു. എട്ടാം തവണയാണ് കാഞ്ചന കടപ്പുറം പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിക്കുന്നത്. 

planet fashion

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സ്ഥല ലഭ്യത ഉറപ്പാക്കുന്നതിന് ഊന്നൽ നൽകുന്നതാണ് ബജറ്റ്. കളിസ്ഥലം, ബഡ്‌സ് സ്കൂൾ, എം സി എഫ് , അംഗൺവാടി, ആരോഗ്യ ഉപകേന്ദ്രാം തുടങ്ങിയവയ്ക്ക് സ്ഥലം ലഭ്യമാക്കുന്നതിന് ബജറ്റിൽ 89 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. 

23.81 കോടി രൂപ വരവും, 23.59  കോടി രൂപ ചെലവുമുള്ള ബഡ്ജറ്റിൽ കളിസ്ഥലം, ബഡ്സ് സ്കൂൾ, എംസിഎഫ് മുതലായവയ്ക്ക് സ്ഥലം വാങ്ങുന്നതിനായി 80 ലക്ഷം രൂപയും, ലൈഫ് ഭവന പദ്ധതി 2.5 കോടി, തൊഴിലുറപ്പ് പദ്ധതി 2 കോടി, കുടിവെള്ള വിതരണം 50 ലക്ഷം, മാലിന്യ സംസ്കരണം 60 ലക്ഷം, കാർഷിക മേഖല 70 ലക്ഷം, മൃഗസംരക്ഷണം 35 ലക്ഷം, മത്സ്യ മേഖല 20 ലക്ഷം, റോഡ് നിർമ്മാണവും മെയിന്റനൻസും 2 കോടി, ആരോഗ്യ മേഖല 50 ലക്ഷം, വിദ്യാഭ്യാസ മേഖല 15 ലക്ഷം, പട്ടികജാതി ക്ഷേമം 46.5 ലക്ഷം, ടൂറിസം മേഖല 35 ലക്ഷം, വനിതാ ക്ഷേമം 35 ലക്ഷം, ശിശുക്ഷേമം 12 ലക്ഷം, ഭിന്നശേഷി ക്ഷേമം 30 ലക്ഷം, വയോജനക്ഷേമം 22 ലക്ഷം, അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ 7 ലക്ഷം, മണ്ണ് ജല സംരക്ഷണം 30 ലക്ഷം, സുനാമി സങ്കേതം അറ്റകുറ്റപ്പണി 20 ലക്ഷം, പഞ്ചായത്ത് ഓഫീസ് നവീകരണം 5 ലക്ഷം, സൗരോർജ്ജ പദ്ധതി 10 ലക്ഷം, തെരുവിളക്കും അനുബന്ധിച്ച ചെലവും 20 ലക്ഷം, യുവജനക്ഷേമം കല സംസ്കാരം 11 ലക്ഷം, ഓഫീസ് കമ്പ്യൂട്ടറൈസേഷൻ 2 ലക്ഷം, തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമം 5 ലക്ഷം, ലൈബ്രറി നവീകരണം 2 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.   ജനപ്രതിനിധികള്‍, നിർവഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, മാധ്യമ പ്രവർത്തകർ എന്നിവര്‍ പങ്കെടുത്തു

Pharmacy wanted Chavakkad

Comments are closed.