ചാവക്കാട് എം.ആര്‍.ആര്‍.എം സ്‌ക്കൂളില്‍ കെഎപിടി ഉദ്ഘാടനവും ബോധവത്ക്കരണക്ലാസ്സും

ചാവക്കാട്: യുവതലമുറയെ കര്‍ത്തവ്യബോധവുമുള്ള പൗരന്‍മാരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍സെക്കണ്ടറി സക്കൂളില്‍ കേരള അക്കാദമി ഫോര്‍ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങിന്റെ (കെഎപിടി) ഉദ്ഘാടനവും ബോധവത്ക്കരണക്ലാസ്സും നടന്നു. മദ്യം മയക്കുമരുന്ന് പോലെയുള്ള ലഹരിയില്‍ വഴിതെറ്റി പോകുന്ന യുവാക്കളില്‍ കായിക പരിശീലനത്തിലൂടെ ചിട്ടയായ ജീവിതക്രമവും ദേശസ്‌നേഹവും വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നടന്‍ സന്തോഷ് കെ.നായര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഫിറോസ് പി.തൈപ്പറമ്പില്‍ അധ്യക്ഷനായി. കെ.എ.പി.ടി ഭാരവാഹികളായ സതീഷ് കെ, പ്രജീഷ് കെ, പ്രദീപ്, പ്രശാന്ത് എന്നിവര്‍ ബോധവത്ക്കരണക്ലാസ്സുകള്‍ നയിച്ചു. പ്രധാനാധ്യാപിക കെ.എസ്.സരിത, പിടിഎ ഭാരവാഹികളായ ആര്‍.കെ.നൗഷാദ്, സത്യനാഥന്‍, നിഷ ഉണ്ണി, താഹിറ, ഷാജിത എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.