ചാവക്കാട് : ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ ആളെ 22 വർഷത്തിനു ശേഷം പോലീസ് പിടികൂടി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തോട്ടു പറമ്പത്ത് ഇബ്രാഹി (60)മിനെയാണ് ചാവക്കാട് എസ് ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ എം.പി വിജയൻ, ജയകൃഷ്ണൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഭാര്യയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷം 20 വർഷത്തോളമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് രണ്ടു വർഷമായി കൊടുങ്ങല്ലൂരിൽ ഒളിവിൽ താമസിച്ചു വരുന്നതിനിടെയാണ് പിടിയിലായത്.
വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.