വധശ്രമക്കേസില്‍ പ്രതികള്‍ക്ക് നാല് വര്‍ഷം തടവും 46,000 രൂപ പിഴയും
ചാവക്കാട്: വധശ്രമക്കേസില്‍ പ്രതികളായ നാല് പേര്‍ക്ക് നാല് വര്‍ഷം തടവും 46,000 രൂപ പിഴ അടക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിധിച്ചു. മങ്ങാട് സ്വദേശികളായ ഏരത്ത് വീട്ടില്‍ ഗൗതം എ ഡാഡു(19), കുറുമ്പൂര്‍ മണികണ്ഠന്‍(20), നമ്പരത്ത് സനില്‍ എ സനല്‍(21), ആല്‍ത്തറ വീട്ടില്‍ നിധിന്‍(28) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. മങ്ങാട് ക്ഷേത്രത്തിന് സമീപം വെച്ച് 2013 ഫിബ്രവരി 16നാണ് കേസിനാസ്പദമായ അക്രമം നടന്നത്. അക്രമത്തില്‍ കരുവാംപടി സ്വദേശികളായ പുലിക്കോട്ടില്‍ അനില്‍കുമാര്‍, പുലിക്കോട്ടില്‍ ഷിന്‍സ, പുത്തന്‍പീടികയില്‍ അനൂപ്, കണ്ടംപുള്ളി അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമശേഷം ഗുരുതരമായി പരിക്കേറ്റ ഇവര്‍ കുന്നംകുളം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കുംനനംകുളം എസ്‌ഐ മാധവന്‍കുട്ടിയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കോടിതിയില്‍ സമര്‍പ്പിച്ചത്. പരിക്ക് പറ്റിയ ഒന്നാം സാക്ഷിക്ക് പിഴത്തുകയില്‍ നിന്ന് 10,000 രൂപയും മറ്റ് മൂ് പേര്‍ക്ക് 3000 രൂപ വീതവും നല്‍കാന്‍ വിധിയില്‍ പ്രത്യേകമായി നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 14 സാക്ഷികളേയും അക്രമിക്കാന്‍ ഉപയോഗിച്ച വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യുട്ടര്‍ പയസ് മാത്യു, അഭിഭാഷകരായ അഡ്വ.സുധീഷ് കെ മേനോന്‍ വാടാനപള്ളി, നിധി സതീഷ് എന്നിവര്‍ ഹാജരായി.
Comments are closed.