പുന്നയൂർക്കുളം : കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത ജനാധിപത്യ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തങ്ങള്‍പ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം അണ്ടത്തോട് സമാപിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മൊയ്തുണ്ണി, സെക്രട്ടറി കെ.എച്ച് ആബിദ്, സി.എം ഗഫൂര്‍, ഹുസൈന്‍ വലിയകത്ത്, ഷെക്കീര്‍ പൂളക്കല്‍, കെ.സി ബാദുഷ, എം.സി ഫാറൂഖ്, നൗഷാദ് തെക്കൂട്ട്, എം.സി അഷ്‌റഫ്, ഉവൈസ് ചോലയില്‍, മുബഷിര്‍ ഷെജീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.