ആസാമിലെ പോലീസ് നരനായാട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം
ചാവക്കാട്: ആസാമിലെ കർഷകർക്ക് നേരെയുള്ള പോലീസ് നരനായാട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് പ്രതിഷേധ സംഗമം നടത്തി.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. മതേതര മനസ്സുകളുടെ കൂട്ടായ്മ എന്നത് ഇനി മുദ്രാവാക്യമാവേണ്ട ഒന്നല്ല, യഥാർഥ്യമാവേണ്ട ഒന്നാണ്. മൃതദേഹത്തിൽ നൃത്തം ചവിട്ടിയ സഘപരിവാർകാരൻ മോഡി ഉണ്ടാക്കിയ ഇന്ത്യയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എ.വി അലി, ജില്ലാ ഭാരവാഹികളായ അസീസ് മന്ദലാംകുന്ന്, അഷ്ക്കർ കുഴിങ്ങര, സജീർ പുന്ന, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ആരിഫ് പാലയൂർ, എ. എച്ച് സൈനുൽ ആബിദീൻ, വി.എം മനാഫ്, ഹനീഫ ഒരുമനയൂർ, റിയാസ് ചാവക്കാട്, ഇബ്രാഹിം, അഷ്ക്കർ പി.എ നൗഫൽ കുഴിങ്ങര, മുക്താർ അണ്ടത്തോട് എന്നിവർ നേതൃത്വം നൽകി. നിയോജക മണ്ഡലം സെക്രട്ടറി നസീഫ് യൂസഫ് സ്വാഗതവും എം.സി ഗഫൂർ നന്ദിയും പറഞ്ഞു.
Comments are closed.