പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പദയാത്ര വടക്കേ പുന്നയൂർ സെന്ററിൽ നിന്നും ആരംഭിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ പി ബഷീർ ജാഥ ക്യാപ്റ്റൻ അസീസ് മന്ദലാംകുന്നിന് പതാക കൈമാറി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡണ്ട് ടി കെ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സുലൈമു വലിയ കത്ത്, എം.വി ഷെക്കീർ, കെ കെ ഹംസ കുട്ടി, പി എം ഹംസ കുട്ടി, പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ, ജില്ല പഞ്ചായത്ത് അംഗം ടി എ അയിഷ, മുട്ടിൽ ഖാലിദ്, പി വി ശിവാനന്ദൻ, വി പി മൻസൂറലി, എം പി അഷ്കർ, എ വി അലി, സി മുഹമ്മദാലി, കെ നൗഫൽ, സി അഷ്റഫ്, കെ കെ യു സഫ് ഹാജി, ഷാഫി എടക്കഴിയൂർ, കെ കെ ഷംസുദ്ധീൻ, കെ വി ഹുസൈൻ, വി കെ മെഹ്റൂഫ് വാഫി, എം കെ സി ബാദുഷ, കെ കബീർ, അലി അകലാട്, പി എച് മുസ്തഫ എന്നിവർ സംസാരിച്ചു. ഡയറക്ടർ സലാം മന്ദലാംകുന്ന്, കോ-ഓഡിനേറ്റർ സി എസ് സുൽഫിക്കർ എന്നിവർ ജാഥ നിയന്ത്രിച്ചു. “വർഗ്ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം”- ജന വിരുദ്ധ സർക്കാറുകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാർത്ഥമാണ് പദയാത്ര സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച പദയാത്ര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് എടക്കഴിയൂരിൽ സമാപിച്ചു. വി എം റഹീം സ്വാഗതവും പി ഷാഹിദ് നന്ദിയും പറഞ്ഞു.