നാടിന് അഭിമാനമായി നബ്ഹാൻ റഷീദ്;ദേശീയ ജൂജിത്സു ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേട്ടം

ചാവക്കാട്: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ദേശീയ ജൂജിത്സു (ഗ്രൗണ്ട് ഫൈറ്റ്) ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മിന്നും പ്രകടനം കാഴ്ചവെച്ച് നബ്ഹാൻ റഷീദ്. അണ്ടർ-18 വിഭാഗം 48 കിലോ വെയിറ്റ് കാറ്റഗറിയിൽ മത്സരിച്ച നബ്ഹാൻ രണ്ട് വെങ്കല മെഡലുകൾ കരസ്ഥമാക്കി. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ജൂജിത്സു ടീമിലേക്കും നബ്ഹാൻ തിരഞ്ഞെടുക്കപ്പെട്ടു.
തൃശ്ശൂർ ജൂജിത്സു അസോസിയേഷൻ പ്രസിഡന്റ് ആർ.ജെ. അൻവർ മരക്കാറിന്റെ കീഴിൽ വെങ്കിടങ്ങ് STMA ജൂജിത്സു അക്കാദമിയിലാണ് നബ്ഹാൻ പരിശീലനം നേടുന്നത്. ഡിസംബർ 19 മുതൽ 23 വരെയായിരുന്നു ചാമ്പ്യൻഷിപ്പ് നടന്നത്.

ഒരുമനയൂർ വലിയകത്ത് പരേതനായ ഉസ്മാൻ-പാത്തുമോൾ ദമ്പതികളുടെ മകൻ റഷീദിന്റെയും, ഗുരുവായൂർ പഞ്ചാരമുക്ക് മുസ്ലിം വീട്ടിൽ പരേതനായ മൊയ്തുണ്ണി-നഫീസ ദമ്പതികളുടെ മകൾ നെസീമയുടെയും മകനാണ് നബ്ഹാൻ. ദേശീയ തലത്തിൽ മികച്ച വിജയം കൈവരിച്ച് ഇന്ത്യൻ ടീമിൽ ഇടം നേടിയ നബ്ഹാൻ റഷീദ് നാടിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Comments are closed.