ചാവക്കാട് : മുഹമ്മദ് നബി(സ)അനുപമ വ്യക്തിത്വം എന്ന പ്രമേയം ആസ്പദമാക്കി സമസ്ത തിരുവത്ര മഹല്ല് നബിദിന റാലി സംഘടിപ്പിച്ചു. മർഹും ഉസ്താദ് അബ്ദുല്ല മുസ്ല്യാർ നഗറിൽ നിന്ന് ആരംഭിച്ച നബിദിന റാലി മണത്തല മഹല്ല് മുദരിസ് ജാബിർ യമാനി ഫ്ലാഗ് ഓഫ്‌ ചെയ്തു. വി എച് ഖാലിദ് മുസ്ല്യാർ പതാക ഏറ്റു വാങ്ങി. എഛ് എം ബുഖാരി, പി എം കാദർ, കോയ, പി എച് മുഹമ്മദലി, ജൗഹർ, ടി എം ഷാജി, കെ എം സലാം, ടി എ ഹാരിസ്, അബുബക്കർ ഹാജി, പി എച് യഹ്‌യ, മിർകാസിം എന്നിവർ നേതൃത്വം നല്കി. റാലി മർഹും കെ കോയ മൗലവി നഗറിൽ സമാപിച്ചു.

എടക്കഴിയൂർ മഹല്ലിന്റെ ആഭിമുഖ്യത്തിൽ മൗലീദ് സദസ്സും നബിദിന റാലിയും സംഘടിപ്പിച്ചു. എടക്കഴിയൂർ ജുമുഅത് പള്ളിയിൽ നടന്ന മൗലീദ് സദസ്സിനു മഹല്ല് ഖത്തീബ് മുഹമ്മദ് ദാരിമി അരിമ്പ്ര, സിദീഖ് സകാഫി അബ്ബാസ് മുസ്ല്യാർ എന്നിവർ നേതൃത്വം നല്കി. തുടർന്ന് പള്ളി പരിസരത്തു നിന്നാരംഭിച്ച റാലി അതിർത്തി മുതൽ എടക്കഴിയൂർ ആറാം കല്ല്‌ വരെ നടന്നു. മഹല്ലിലെ മദ്റസകളായ കാദിരിയ്യ മദ്രസ, അൻസാറുൽ ഇസ്ലാം മദ്രസ, ഈവാനുൽ ഉലൂം മദ്രസ എന്നിവയിലെ വിദ്യാർത്ഥികളുടെ ദഫ്, സ്‌കൗട്ട് എന്നിവ ഉണ്ടായിരുന്നു. റാലിക്ക് മത സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ സ്വീകരണം നല്കി. മഹല്ല് പ്രസിഡന്റ് എൻ കെ മംഗല്യ മുഹമ്മദ് ഹാജി, സെക്രട്ടറി ആർ വി മുഹമ്മദ് കുട്ടി ഹാജി, കെ വി നോവ മൊയ്‌ദുട്ടി ഹാജി, കെ എ മജീദ് ഹാജി, പുലിക്കുന്നത് അബ്ദുൽ അസീസ്, കെ ടി മരക്കാർ ഹാജി, കെ കെ അബ്ദുൽ റസാഖ്, കെ വി ബക്കർ ഹാജി എന്നിവർ നേതൃത്വം നല്കി.