‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഉദ്ഘാsനവും ഗാനമേളയും നാളെ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ചാവക്കാട് നിവാസികളെ കക്ഷി രാഷ്ട്രീയ ജാതി ഭേദമന്യേ എകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന നമ്മൾചാവക്കാട്ടുകാർ എന്ന ആഗോള വാട്സ്ആപ് കൂട്ടായ്മയുടെ ചുവട് പിടിച്ച് വ്യത്യസ്ത തൊഴിൽ മേഖലകളിലും, വ്യാപാര വ്യവസായ സംരംഭങ്ങളിലും വ്യാപൃതരായിരിക്കുന്നവരും, പ്രവാസ ലോകത്ത് നിന്നും തിരിച്ച് നാട്ടിലെത്തിയവരും ചേര്‍ന്നു രൂപീകൃതമാകുന്ന ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ എന്ന സംഘടനയുടെ ലോഗോ പ്രകാശനവും കച്ചേരി കിണർ പുനരുദ്ധാരണ ഉദ്ഘാsനവും നാളെ മൂന്നുമണിക്ക് ചാവക്കാട് നഗരസഭ ചത്വരത്തിൽ നടത്തുമെന്ന് ഭാരവാഹികളായ എം.കെ.നൗഷാദലി, പി.കെ.അബ്ദുൾ കലാം, ഡോ. മധുസുദനൻ, മുഹമദ് അക്ബർ, വി.ടി.അബൂബക്കർ എന്നിവർ അറിയിച്ചു.
പൊതുയോഗം കെ.വി അബ്ദുൾ കാദർ എംഎൽ എ ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം ഗാന രചയിതാവ് റഫീക്ക് അഹമ്മദും കിണർ പുനരുദ്ധാരണ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബറും നിർവഹിക്കും. ബിന്ദു ഗൗരി അതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ചാവക്കാട്ടുകാരായ കലാകാരന്മാരുടെ ഗസല്‍, കവാലി എന്നിവ അരങ്ങേറും.
സാമൂഹ്യവും, സാംസ്കാരികവും, സാമ്പത്തികവുമായ ഉന്നമനത്തിനും സുരക്ഷക്കും ഉതകുന്ന ഭരണഘടന തയ്യാറാക്കി സർക്കാർ സംവിധാനത്തിൽ ഔദ്യോഗിക അംഗീകാരം നേടിയെടുത്ത് ആസ്ഥാന സംവിധാനത്തിലൂടെ ആശയങ്ങളും, ആശങ്കകളും സ്നേഹസൗഹൃദങ്ങളും പങ്കുവെക്കാൻ വേദിയൊരുക്കി സംഘടിത ശക്തിയായിക്കി സമൂഹത്തിനും. സംഘടനക്കും ഉപകാരപ്രദമാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.