നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

മസ്‌കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയിൽ 2025 ഡിസംബർ 19 വെള്ളിയാഴ്ച മസ്‌കറ്റ് റുവിയിലെ ഗാലക്സി ഹാളിൽ വെച്ച് നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്ററിന്റെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തീരുമാനിക്കുകയും അടുത്ത രണ്ട് വർഷത്തേക്കുള്ള (2026-2027) കമ്മിറ്റി ഭാരവാഹികളെ സുതാര്യവും, ജനാധിപത്യപരവുമായ രീതിയിൽ തിരഞ്ഞെടുക്കുകയും ചെയ്‌തു.

പുതിയ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ് ഫൈസൽ വലിയകത്ത്, സെക്രട്ടറി ആഷിക്ക് മുഹമ്മദ്‌കുട്ടി, ട്രഷറർ മനോജ് നരിയംപുള്ളി, ഗ്ലോബൽ കോർഡിനേറ്റർ മുഹമ്മദ് യാസീൻ, രക്ഷധികാരിയായി മുഹമ്മദുണ്ണി എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു കമ്മിറ്റിയിലെ ഭാരവാഹികളായി വൈസ് പ്രസിഡന്റ് ഷാജീവൻ, ജോയിന്റ് സെക്രട്ടറിമാരായി സുബിൻ സുധാകരൻ, സനോജ് പി.സ്, വെൽഫയർ കോർഡിനേറ്ററായി അബ്ദുൽ അസീസ്, മീഡിയ കോർഡിനേറ്റർമാരായി മൻസൂർ, രാജീവ് ടി.കെ, ഫൈസൽ ആർ.എം എന്നിവരേയും തിരഞ്ഞെടുത്തു.
കൂടാതെ കമ്മിറ്റിക്ക് ശക്തി പകരാൻ എക്സിക്യൂട്ടീവ് അംഗങ്ങളായി സുബ്രഹ്മണ്യൻ വി.സി, നസീർ പി.കെ, ബാബു ടി.കെ, അബ്ദുൽ ഖാദർ, ഷാഹുൽ വി.സി.കെ, സമീർ പി.കെ, ലാലു പി.കെ, ശിവജി പൊന്നരശ്ശേരി, ജോസ് സി.ജെ, മുഹമ്മദ് അൻവർ, മുഹമ്മദ് സഫീർ എന്നിവരെയും തിരഞ്ഞെടുത്തു.
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ജനറൽബോഡി യോഗം ഗ്ലോബൽ കോർഡിനേറ്റർ സുബ്രഹ്മണ്യൻ സ്വാഗതം പറയുകയും പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ ട്രഷറർ മുഹമ്മദ് യാസീൻ സംഘടനയുടെ കണക്ക് അവതരിപ്പിക്കുകയും വെൽഫയർ കോർഡിനേറ്റർ അബ്ദുൽ അസീസ് വെൽഫയർ പദ്ധതിയുടെയും കൺസോളിന്റെയും കണക്ക് അവതരിപ്പിച്ചു എക്സിക്യൂട്ടീവ് പാസ്സാക്കി എടുത്തു. ശേഷം നിലവിലെ കമ്മിറ്റിയെ പിരിച്ചുവിട്ടു.

Comments are closed.