എൻ എ എസ് എക്സാം: കലോത്സവത്തിന് ഇന്ന് ബ്രേക്ക് – കുന്നോളം ഇനങ്ങളുമായി നാളെ മുതൽ കലോത്സവം പൊരിക്കും
കുന്നംകുളം : ജില്ലയിലെ സ്കൂളുകളിൽ ഇന്ന് ബുധനാഴ്ച നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ തുടർച്ചയായി നടത്തേണ്ടിയിരുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് അവധി. കലോത്സ വത്തിൽ പങ്കെടുക്കാനെത്തുന്നവരിൽ പലരും എൻഎഎസ് പരീക്ഷ എഴുതുന്നവരായതിനാലാണ് നാലാം തിയതി ഒഴിവാക്കി കലോത്സവം തീരുമാനിച്ചത്. കേന്ദ്ര നിർദേശപ്രകാരം നടത്തുന്ന എൻഎഎസിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണ് ബുധനാഴ്ച കലോത്സവത്തിന് അവധിയാക്കിയത്.
സ്കൂൾ വിദ്യാർഥികളുടെ പഠന നിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്മെന്റ് സർവേ (എൻ എ എസ്)യാണ് ഇന്ന് നടക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം 3, 6, 9 ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് സർവേ. ഓരോ ക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ലക്ഷ്യം.
ജില്ലയിലെ 131 സ്കൂളുകളിലെ 4927 കുട്ടികൾ എൻഎഎസ് പരീ ക്ഷയെഴുതും. 43 സർക്കാർ സ്കൂളുകളിലെയും 40 എയ്ഡഡ് സ്കൂളുകളിലെയും 40 അൺഎയ്ഡഡ് (സിബിഎസ്ഇ) സ്കൂളുകളിലെയും എട്ട് കേന്ദ്രീയ വിദ്യാലയങ്ങളിലെയും വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 2256 മൂന്നാം ക്ലാസുകാരും 1152 ആറാം ക്ലാസുകാ രും 1519 ഒമ്പതാം ക്ലാസുകാരും പരീക്ഷയെഴുതും. മൂന്നാം ക്ലാസു കാർക്കായി 85 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരും ആറാംക്ലാസു കാർക്കായ് 45 പേരും ഒമ്പതാം ക്ലാസുകാർക്കായി 57 പേരും ഉണ്ടാകും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പരാഖ് ഏജൻസിയുടെ കീഴിലാണ് സർവേ. വിവരണാത്മക ചോദ്യങ്ങളാവും. ഒഎം ആർ ഷീറ്റിലാണ് ഉത്തരമെഴുതേണ്ടത്. 45 ചോദ്യങ്ങളാണുള്ളത്. കണക്ക്, ഭാഷ, ചുറ്റുമുള്ള ലോകം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. മൂന്നാംക്ലാസുകാർ പറയുന്ന ഉത്തരങ്ങൾ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരാണ് ഒഎംആർ ഷീറ്റിൽ രേഖപ്പെടുത്തുന്നത്.
നാളെ മുതൽ മൂന്നുനാൾ മുന്നൂറോളം ഇനം കലാ പരിപാടികൾ കുന്നംകുളത്തെ വിവിധ വേദികളിൽ നിറഞ്ഞാടും. കുന്നേറിയും കുന്നിറങ്ങിയും വിവിധ വേദികളിലേക്കുള്ള മത്സരാർഥികളുടെ ഓട്ടപാച്ചിലും കുന്നംകുളത്തെ കലോത്സവ കാഴ്ചകൾക്ക് കൗതുകം പകരും.
Comments are closed.