ചാവക്കാട്: പ്രളയക്കെടുതിയിൽ നിന്നും കരകയറും മുൻപ്‌ ദേശീയപാത സ്ഥലമെടുപ്പ്‌ നീക്കം മറ്റൊരു ദുരന്തമാകുമെന്ന് ദേശീയപാത കർമ്മ സമിതി ഉത്തര മേഖല പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു. മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസം പോലും എങ്ങുമെത്തിയിട്ടില്ലെന്നിരിക്കെ റോഡ്‌ വികസനത്തിന്റെ പേരില്‍ ഭൂമി പിടിച്ചു പറിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത അങ്ങേയറ്റം പൈശാചികമാണെന്ന് യോഗം വിലയിരുത്തി. മലപ്പുറം കോണ്ടോട്ടി താലൂക്കിൽ നഷ്ടപരിഹാരം എത്രയെന്ന് പോലും പ്രഖ്യാപിക്കാതെ ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന ഉദ്യോഗസ്ഥ ഭീഷണി ഗുണ്ടായിസമാണ്.
ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ.വി.മുഹമ്മദലി,യോഗം ഉത്ഘാടനം ചെയ്തു. വി. സിദ്ധീഖ്‌ ഹാജി അദ്ദ്യക്ഷനായി. ജില്ല കൺ വീനർ സി കെ ശിവദാസൻ, പ്രവാസി ആക്ഷൻ കൗൺസിൽ ചെയർ മാൻ കെ.കെ.ഹംസകുട്ടി, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ വി.മായിൻ കുട്ടി. ഉസ്മാൻ അണ്ടത്തോട്‌, ഹുസൈൻ മാസ്റ്റർ, ഹസൻ ഹാജി, വേലായുധൻ തിരുവത്ര, അബൂബക്കർ, റ്റി.കെ.മുഹമ്മദാലി ഹാജി, കമറു പട്ടാളം, നൂറുദ്ദീൻ ഹാജി, കെ.എ.സുകുമാരൻ, ഷംസു തിരുവത്ര, അബ്ദു കോട്ടപ്പുറം, സിദ്ധാർത്ഥൻ മണത്തല എന്നിവർ സംസാരിച്ചു.