ദേശീയ പാത സ്ഥലമെടുപ്പ് – രേഖകൾ സമർപ്പിക്കാൻ നാളെമുതൽ ക്യാമ്പ് ആരംഭിക്കും

അണ്ടത്തോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കടിക്കാട് വില്ലേജിൽ ഉൾപ്പെട്ട സ്ഥലം നഷ്ടപ്പെടുന്നവരിൽ ഇനിയും രേഖകൾ സമർപ്പിക്കാത്തവർക്ക് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിനു നാളെ മുതൽ ക്യാമ്പ് ആരംഭിക്കുന്നു.

അണ്ടത്തോട് പാപ്പാളി എ എം എൽ പി സ്കൂളിൽ 18/10/21 മുതൽ 23/10/21 വരെ ക്യാമ്പ് ഒരുക്കുന്നതായി അധികൃതർ അറിയിച്ചു.

Comments are closed.