Header

ദേശീയപാത : കുത്തകകള്‍ക്കു വേണ്ടിയുള്ള കുഴലൂത്ത് അവസാനിപ്പിക്കണം

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ മറവില്‍ പതിനായിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ബി.ഒ.ടി കുത്തകള്‍ക്കു വേണ്ടിയുള്ള കുഴലൂത്ത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി.മുഹമ്മദലി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ഉത്തര മേഖല കമ്മിറ്റി ചാവക്കാട്ട് സംഘചിപ്പിച്ച ‘സഞ്ചാര സ്വാതന്ത്ര്യ സംരക്ഷണ പദ യാത്ര’യുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തക കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നും ജനാഭിലാഷം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഹമ്മദലി ആവശ്യപ്പെട്ടു. ദേശീയപാത വിഷയത്തില്‍ ചര്‍ച്ചക്കു സര്‍ക്കാര്‍ തയ്യാറല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏകാധിപത്യ നിലപാടാണെന്നും ജനാധിപത്യ സംവിധാനത്തില്‍ അത്തരം നിലപാടുകള്‍ വിലപ്പോവില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി പറഞ്ഞു. ആക് ഷന്‍ കൗണ്‍സില്‍ ജില്ല ചെയര്‍ മാന്‍ എ.ജി. ധര്‍മ്മരത്നം അധ്യക്ഷത വഹിച്ചു. വി.സിദ്ധീഖ് ഹാജി, കെ.ടി.മേനോന്‍, എന്‍.കെ.ശങ്കരന്‍ കുട്ടി, കെ.ഇ.നസീര്‍, ഉസ്മാന്‍ അണ്ടത്തോട്, ടി.കെ.മുഹമ്മദാലി ഹാജി, ഖമറുദ്ദീന്‍ തിരുവത്ര, പി.കെ.നൂറുദ്ദീന്‍ ഹാജി, തമ്പി കളത്തില്‍, എ ഹുസൈന്‍ അകലാട് എന്നിവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി. സി.ആര്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും സി.ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

Comments are closed.