പുന്നയൂർ : പി.എച്ച് സി യുടെ ആഭിമുഖ്യത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ ദേശീയ വിരവി മുക്ത ദിനാചരണം സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍പി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി ഒ ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ. നിത ബോധവൽക്കരണ ക്ലാസ്സ് നടത്തി. പിടിഎ പ്രസിഡണ്ട് ഹംസ അമ്പലത്തിങ്കൽ, ജെയിംസ് എൻ ജെ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി ആര്‍ രജിത്ത്, കെ എസ് സുരേഷ്, അശ്വതി, രമ്യ എന്നിവർ സംസാരിച്ചു.