വിമുക്തഭടന്മാർക്ക് ആശംസ കാർഡുകൾ അയച്ച് എൻ.സി.സി കേഡറ്റുകൾ

ഗുരുവായൂർ : വിജയദിന ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ പ്രദേശത്തുള്ള വിമുക്തഭടന്മാർക്ക് ആശംസ കാർഡുകൾ അയച്ചുകൊണ്ട് എൻ സി സി കേഡറ്റുകൾ രംഗത്തെത്തി. ഗുരുവായൂർ സത്യാഗ്രഹ കവാടത്തിന് സമീപം നടത്തിയ കത്തയക്കൽ പദ്ധതി 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി ജെ സ്റ്റൈജു ഉദ്ഘാടനം ചെയ്തു.

ഇൻഡ്യൻ നേവിയിലെ ലഫ്റ്റനൻ്റ് കമാണ്ടറും പരീശിലനത്തിനിടയിൽ വീരമൃത്യു വരിച്ച ഗുരുവായൂർ സ്വദേശി വിബിൻ ദേവിൻ്റെ പിതാവ് വിജയ്കുമാറിന് ആദ്യ കാർഡ് മേജർ സമ്മാനിച്ചു. 7 കേരള ഗേൾസ് ബറ്റാലിയനിലെ ലഫ്റ്റനൻ്റ് മിനി.ടി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സൈനികരായ സുബേദാർ ശശി’ രജ്ജിത്ത്, ഗുർബജ് സിംഗ് എന്നിവർ പ്രസംഗിച്ചു. മകൻ്റെ വേർപാടിൽ ദുഃഖമുണ്ടെങ്കിലും ഭാവി സൈനികരായ എൻ.സി.സി കേഡറ്റുകളിലുടെ ഞാൻ അവനെ കാണുന്നുണ്ടെന്ന് മറുപടി പ്രസംഗത്തിൽ വിജയ് കുമാർ പറഞ്ഞു. ഗുരുവായൂർ എൽ.എഫ് കോളജിലെ സീനിയർ അണ്ടർ ഓഫീസർ ലക്ഷ്മി പ്രിയ പദ്ധതി വിശദീകരണം നടത്തി. മമ്മിയൂർ എൽ.എഫ് കോളേജ്’ ‘ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്’ കുന്നംകുളം ഗവൺമെൻ് പോളിടെക്നിക് എന്നിവിടങ്ങളിലെ എൻ.സി.സി കേഡറ്റുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
സീനിയർ കേഡറ്റുകളായ സി ശ്രീശേഖർ, ഗൗരി പി.എസ്, ജഗന്നാഥ് കെ.എസ്, അഭിജിത്ത് ടി.വി, നിരജ്ഞന വി. ടി എന്നിവർ പരിപാടി കൾക്ക് നേതൃത്വം നല്കി. വിദ്യാർത്ഥികളിൽ ദേശീയ ബോധം വളർത്താനും അവരവരുടെ പ്രദേശത്തുള്ള വിമുക്തഭടന്മാരെ കണ്ടെത്തി അവരെ ആദരിക്കുന്നതിനും വേണ്ടിയാണ് വിജയ് ദിനത്തിൻ്റെ ഭാഗമായി ഇത്തരം ആശംസ കാർഡുകൾ അയക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതെന്ന് മേജർ പി. ജെ. സ്റ്റൈജു പറഞ്ഞു.

Comments are closed.