നെഹ്റു കരുണാലയം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട് : അകലാട് നെഹ്റു കരുണാലയം കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം.വി. ഹൈദരലി സാഹിബ് ദേശീയപതാക ഉയർത്തി.ചടങ്ങിൽ കരുണാലയം ചെയർമാൻ എ.എച്ച്. ഷാജഹാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും നിലനിർത്തേണ്ട ജനാധിപത്യ മൂല്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തുടർന്ന് സംസാരിച്ച വൈസ് ചെയർമാൻ പി. കെ. അക്ബർ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് അനുസ്മരണ പ്രസംഗം നടത്തി.നെഹ്റു കരുണാലയത്തിലെ ഭാരവാഹികളും മറ്റ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. യൂസഫ് ഹാജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




Comments are closed.