വരുന്നു ചാവക്കാട് നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിടം; ഭരണാനുമതിയായി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട് : ചാവക്കാട് നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിട നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ അറിയിച്ചു.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
സാങ്കേതിക അനുമതി കൂടെ ലഭിക്കുന്ന മുറയ്ക്ക് നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് സിവിൽ സ്റ്റേഷന്റെ എതിർവശമുള്ള സ്ഥലത്ത് നിർമാണ പ്രവർത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. ചാവക്കാട് നഗരസഭ കാര്യാലയ പുതിയ കെട്ടിട നിർമാണത്തിന് 2023-24 സംസ്ഥാന സർക്കാർ ബജറ്റിൽ 20% തുക വകയിരുത്തിയിരുന്നു.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.