ചാവക്കാട് : വര്‍ദ്ധിപ്പിച്ച തേര്‍ഡ്പാര്‍ട്ടി പ്രീമിയം പിന്‍വലിക്കണമെന്നും, ഇ എസ് ഐ ആനുകൂല്യം കേരളത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ഉടന്‍ നടപ്പിലാക്കണമെന്നും, ലീഗല്‍ മെട്രോളജി വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പിഴയീടാക്കല്‍ കൊള്ള അവസാനിപ്പിക്കണമെന്നും ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പത്താമത് ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ സംഘം പ്രസിഡന്‍റ് എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ വേണു, കെ വി മുഹമ്മദ്, കെ എ ജയതിലകന്‍, കെ ആര്‍ രമേശ്, ടി എ ഉണ്ണികൃഷ്ണന്‍, കെ എസ് വിനയന്‍, ടി കെ ഉമ്മര്‍, ഷാജി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം എസ് ശിവദാസ്(പ്രസിഡന്‍റ്), വി കെ ഷാജഹാന്‍, കെ എ ജയതിലകന്‍(വൈസ് പ്രസിടണ്ടുമാര്‍), എ കെ അലി (ജനറല്‍ സെക്രട്ടറി), സി പി നൌഫല്‍ (ജോ.സെക്രട്ടറി), വി മുഹമ്മദ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ : ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിടണ്ട് എം എസ് ശിവദാസ് സംസാരിക്കുന്നു