കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് ചാവക്കാട് മേഖലയിൽ പുതിയ നേതൃത്വം

ചാവക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാവക്കാട് മേഖല സമ്മേളനം ഡോ കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കേരളം വൈജ്ഞാനിക സമൂഹത്തിലേക്ക് എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിച്ചു. ഗുരുവായൂർ ഗവ. യു. പി. സ്കൂളിൽ നടന്ന സമ്മേളനത്തിൽ മേഖല കമ്മിറ്റി അംഗം സി. ശിവദാസൻ അധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി കെ. പി. മോഹൻ ബാബു 2022-2023 പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോപികൃഷ്ണ കണക്കും, സംസ്ഥാന കമ്മിറ്റി അംഗം കെ. എസ്. സുധീർ സംഘടന രേഖയും അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ഉണ്ണികൃഷ്ണൻ, സിന്ധുശിവദാസ്, അജയ്ഘോഷ് എന്നിവർ നേതൃത്വം വഹിച്ചു.
എ. ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗം എം. കേശവൻ, എം. ജി ജയശ്രീ, മേഖല പ്രസിഡന്റ് ശശി ആഴ്ചത്ത്,
വി. അഷ്‌റഫ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
കെ. പി. മോഹൻ ബാബു (പ്രസിഡന്റ് ),
വി. അഷ്‌റഫ് (വൈസ് പ്രസിഡന്റ് ),
സിന്ധു ശിവദാസ് (സെക്രട്ടറി),
എ.ശ്രീകുമാർ(ജോയിന്റ് സെക്രട്ടറി),
കെ. പി. ഗോപി കൃഷ്ണ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.