ചാവക്കാട്: ദേശീയപാത വികസനം 45 മീറ്ററിലാക്കാനുള്ള നീക്കത്തിൽനിന്ന് ഇടതുപക്ഷ സർക്കാർ പിന്തിരിയണമെന്ന് ദേശീയപാത ആക്‌ഷൻ കൗൺസിൽ ഉത്തരമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ജനലക്ഷങ്ങളെ കുടിയിറക്കുന്ന, ജനങ്ങളെ ദുരിതത്തിലാക്കുന്ന ദേശീയപാത വിഷയത്തിൽ മുഖ്യമന്ത്രി ഇടയ്ക്ക് നടത്തുന്ന പ്രസ്താവന ഇടതുപക്ഷത്തിനു ചേർന്നതല്ലെന്ന് ആക്‌ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. നമ്മുടെ പാതകൾ കുത്തകകൾക്ക് തീറെഴുത്തുന്ന നിലപാടിനെതിരെ യഥാർഥ ഇടതുപക്ഷ പ്രവർത്തകർ പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല ചെയർമാൻ വി. സിദ്ധിഖ് ഹാജി അധ്യക്ഷനായിരുന്നു. വി. മായിൻകുട്ടി, എ. ഹുസൈൻ, ഉസ്മാൻ അണ്ടത്തോട്, എം.പി. ഇക്ബാൽ, ആഷിഖ് അകലാട്, കെ.കെ. യൂസഫ്, സി. ഷറഫുദ്ദീൻ, ടി.കെ. മുഹമ്മദാലി, ബാബു വാക്കയിൽ, കെ.എ. സുകുമാരൻ, കമറു തിരുവത്ര, പി.കെ. നൂർദ്ദീൻ ഹാജി, ആരിഫ് കണ്ണാട്ട് എന്നിവർ സംസാരിച്ചു.